Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistricteNews

Alappuzha

വ​ഞ്ചി​പ്പാ​ട്ടു​ക​ള്‍​ക്ക് പ​റ​യാ​നു​ണ്ടൊ​രു ക​ഥ

ആ​ല​പ്പു​ഴ: കെ​ല്‌​പോ​ടെ​ല്ലാ ജ​ന​ങ്ങ​ള്‍​ക്കും കേ​ടു തീ​ര​ത്ത​ക്ക​വ​ണ്ണ മെ​പ്പോ​ഴു​മ​ന്ന​ദാ​ന​വും ചെ​യ്തു ... പു​ന്ന​മ​ട​ക്കാ​യ​ലി​ൽ 72-ാമ​ത് നെ​ഹ്‌​റു​ട്രോ​ഫി ഇ​ന്നു​ ന​ട​ക്കു​മ്പോ​ള്‍ ന​തോ​ന്ന​ത​യു​ടെ താ​ള​ത്തി​ലാ​ണ് ആ​ല​പ്പു​ഴ. ന​തോ​ന്ന​ത വൃ​ത്ത​ത്തി​ലു​ള്ള വ​ഞ്ചി​പ്പാ​ട്ടി​ല്‍ വ​ള്ളം​ക​ളി​ക്കു​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​നം കു​ചേ​ല​വൃ​ത്തം ത​ന്നെ.

വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ പി​റ​വി​ക്കു പി​ന്നി​ല്‍ മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ മ​ഹാ​രാ​ജാ​വും രാ​മ​പു​ര​ത്തു വാ​ര്യ​രു​മാ​ണ്. ആ ​ക​ഥ ഇ​ങ്ങ​നെ...

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലു​ള്ള രാ​മ​പു​ര​ത്ത് ഒ​രു ദ​രി​ദ്ര കു​ടും​ബാം​ഗ​മാ​യാ​ണ് വാ​ര്യ​ര്‍ ജ​നി​ക്കു​ന്ന​ത്. ദാ​രി​ദ്ര്യം മൂ​ത്ത് ജീ​വി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ള്‍ വാ​ര്യ​ര്‍ സ്വ​ദേ​ശ​ത്തുനി​ന്ന് വൈ​ക്ക​ത്തേ​ക്കു താ​മ​സം മാ​റ്റി.

ദാ​രി​ദ്ര്യ​ദുഃ​ഖം അ​വ​സാ​നി​ക്കാ​ന്‍ വൈ​ക്ക​ത്ത​പ്പ​ന്‍റെ മു​ന്നി​ല്‍ സം​വ​ത്സ​ര ഭ​ജ​ന തു​ട​ങ്ങി. വൈ​ക്കം ക്ഷേ​ത്ര​ത്തിന്‍റെ ഊ​ട്ടു​പു​ര​യി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സ​മാ​ണ് സ​ദ്യ​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​തു ഭ​ക്ഷി​ച്ചാ​ണ് വാ​ര്യ​ര്‍ ക​ഴി​ഞ്ഞു​കൂ​ടി​യ​ത്. എ​ന്നാ​ല്‍, വാ​ര്യ​ര്‍ ഭ​ജ​ന​മി​രി​ക്കാ​ന്‍ തു​ട​ങ്ങി​യ​തി​ല്‍ പി​ന്നെ ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ ദി​വ​സ​വും സ​ദ്യ ന​ട​ന്ന​ത്രേ. ഭ​ജ​നം കാ​ലം കൂ​ടി​യ ദി​വ​സം മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ മ​ഹാ​രാ​ജാ​വ് ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി. വാ​ര്യ​ര്‍ രാ​ജ​സ്തു​തി ശ്ലോ​ക​ങ്ങ​ളെ​ഴു​തി രാ​മ​യ്യ​ന്‍ ദ​ള​വ മു​ഖാ​ന്ത​രം രാ​ജാ​വി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. മ​ഹാ​രാ​ജാ​വി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യി​ല്‍ വാ​ര്യ​രേ​യും കൂ​ട്ടി. അ​ല​ങ്ക​രി​ച്ച ജ​ല​വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര.

വ​ള്ളം നീ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു വ​ഞ്ചി​പ്പാ​ട്ടു​ണ്ടാ​ക്കി​പ്പാ​ടാ​ന്‍ രാ​ജാ​വ് വാ​ര്യ​രോ​ട് ക​ല്‍​പ്പി​ച്ചു. ത​ന്‍റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന കു​ചേ​ല​വൃ​ത്തം ത​ന്നെ ഇ​തി​വൃ​ത്ത​മാ​ക്കി വാ​ര്യ​ര്‍ പാ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ഞ്ചി​യെ​ത്തും വ​രെ ഇ​തു നീ​ണ്ടു. ഇ​തി​ല്‍ സ​ന്തു​ഷ്ട​നാ​യ രാ​ജാ​വ്, വാ​ര്യ​ര്‍​ക്ക് എ​ല്ലാ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും കൊ​ട്ടാ​ര​ത്തി​ലൊ​രു​ക്കി. കു​റ​ച്ചു​ദി​വ​സം വാ​ര്യ​ര്‍ അ​വി​ടെ താ​മ​സി​ച്ചു. തി​രി​ച്ച് രാ​ജാ​വി​നെ മു​ഖം കാ​ണി​ച്ചു മ​ട​ങ്ങി​യ​പ്പോ​ള്‍ രാ​ജാ​വ് വാ​ര്യ​ര്‍​ക്കൊ​ന്നും ന​ല്‍​കി​യി​ല്ല.

വാ​ര്യ​ര്‍ വി​ഷാ​ദ​ത്തോ​ടെ കൊ​ട്ടാ​ര​ത്തി​ല്‍നി​ന്നു മ​ട​ങ്ങി. സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കു​ചേ​ല​നു​ണ്ടാ​യ അ​തേ അ​നു​ഭ​വം... രാ​ജ ക​ല്‍​പ്പ​ന​പ്ര​കാ​രം വാ​ര്യ​രു​ടെ കു​ടി​ല്‍ കൊ​ട്ടാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം രാ​ജാ​വ് ന​ല്‍​കി. വാ​ര്യ​ര്‍ കു​ചേ​ല​നേ​പ്പോ​ലെ അ​ര്‍​ഥമി​ത്ര​പു​ത്ര​ക​ള​ത്രാ​ദി​ക​ളോ​ടെ സു​ഗ​മാ​യി ജീ​വി​ച്ചെ​ന്നു ക​ഥ.

കു​ചേ​ല​വൃ​ത്തം വ​ഞ്ചി​പ്പാ​ട്ട് എ​ന്ന ഒ​റ്റ കൃ​തി​കൊ​ണ്ട് ര​മ​പു​ര​ത്തു​വാ​ര്യ​ര്‍ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ ചി​ര​പ്ര​തി​ഷ്ഠ നേ​ടി. വ​ഞ്ചി​പ്പാ​ട്ടു കൂ​ടാ​തെ വ​ച്ചു പാ​ട്ടും സ്‌​തോ​ത്ര​ഗാ​ന​വും വ​ള്ളം ക​ളി​ക്കു​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ന​യ​മ്പും ന​തോ​ന്ന​ത​യും ഇ​ഴ​ചേ​രു​ന്ന ല​യം കു​ട്ട​നാ​ടി​ന്‍റെ ജീ​വി​ത​താ​ളം കൂ​ടി​യാ​ണ്.

 

 

 

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം

ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ 9 മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തനി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജി​ല്ലാ​ക്കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്തി​ക​ൾ കൂ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നുമു​ത​ൽ വൈ​കി​ട്ട് ആ​റുവ​രെ കെഎ​സ്ആ​ർടിസി ബ​സുക​ൾ ആ​ല​പ്പു​ഴ സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​ട​ത്തിവി​ടി​ല്ല.

എ​റ​ണാ​കു​ളം ഭാ​ഗ​ത്തുനി​ന്നും വ​രു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ൾ ശ​വ​ക്കോ​ട്ട​പ്പാ​ലം വ​ട​ക്കേ ജം​ഗ്ഷ​നി​ൽനി​ന്നും ക​ഴി​ക്കോ​ട്ട് തി​രി​ഞ്ഞ് മ​ട്ടാ​ഞ്ചേ​രി പാ​ലം, വ​ഴി​ച്ചേ​രി പാ​ലം വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി ആ​ളു​ക​ളെ​യി​റ​ക്കി​യശേ​ഷം വൈ​എം​സി​എ ജം​ഗ്ഷ​ൻ, ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​ഴി തെ​ക്കു ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്.

കൊ​ല്ലം ഭാ​ഗ​ത്തുനി​ന്നു വ​രു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ, വൈ​എം​സി​എ ജം​ഗ്ഷ​ൻ വ​ഴി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി ആ​ളു​ക​ളെ​യി​റ​ക്കി​യശേ​ഷം ശ​വ​ക്കോ​ട്ട​പ്പാ​ലം തെ​ക്കേ ജം​ഗ്ഷ​ൻ വ​ഴി എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്.

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ലൂ​ടെ വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ആ​ല​പ്പു​ഴ സ്റ്റാ​ൻ​ഡി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ട​വ കൈ​ത​വ​ന ജം​ഗ്ഷ​നി​ൽനി​ന്നും പ​ഴ​വീ​ട്, കൊ​ട്ടാ​രം ജം​ഗ്ഷ​നി​ലെ​ത്തി ആ​ളു​ക​ളെ​യി​റ​ക്കി​യ ശേ​ഷം ജ​ന​റ​ൽ ആ​ശു​പ​ത്രി തെ​ക്കേ ജം​ഗ്ഷ​ൻ, ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​ൻ വ​ഴി തി​രി​കെ പോ​കേ​ണ്ട​താ​ണ്.

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ റി​ക്രി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ലും ആ​ല​പ്പു​ഴ ബീ​ച്ച്‌ പോ​ലീ​സ് എ​യ്‌​ഡ്‌ പോ​സ്റ്റി​ന് തെ​ക്കു​വ​ശം എ​ലി​വേ​റ്റ​ഡ് ബൈ​പ്പാ​സി​ന് താ​ഴെ​യും പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. ആ​ല​പ്പു​ഴ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തുനി​ന്നും നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ബോ​ട്ട് ജെ​ട്ടി ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ്.

District News

ക​രു​വാ​റ്റ കൊ​ല​പാ​ത​കം: ക​സ്റ്റ​ഡി ന​ട​പ​ടി​ക​ൾ നീ​ളാ​ൻ സാ​ധ്യ​ത

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നാ​യ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​രെ ക​വ​ർ​ച്ച​യ്ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ കൗ​മാ​ര​ക്കാ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഓ​ണാ​വ​ധി​ക്കുശേ​ഷ​മു​ള്ള സി​റ്റിം​ഗി​ലേ​ക്ക് നീ​ളാ​ൻ സാ​ധ്യ​ത.

ആ​ഴ്ച​യി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റീസ് ബോ​ർ​ഡി​ന്‍റെ സി​റ്റിം​ഗ് ന​ട​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ന് പൊ​തു അ​വ​ധി​യാ​യ​തി​നാ​ലും തു​ട​ർ​ന്ന് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്കു​ക​ൾ ഉ​ള്ള​തി​നാ​ലും ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഓ​ണ​ത്തി​നുശേ​ഷ​മു​ള്ള സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത.

ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പോ​ലീ​സി​ന് തു​ട​ർ തെ​ളി​വെ​ടു​പ്പ് സാ​ധ്യ​മാ​കൂ. നി​ല​വി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മു​ക​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ബോ​ർ​ഡി​ൽനി​ന്ന് ക​സ്റ്റ​ഡി അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​രെ ക​രു​വാ​റ്റ​യി​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് കൃ​ത്യം ന​ട​ന്ന രീ​തി പു​നഃ​സൃ​ഷ്ടി​ച്ച് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. കു​ട്ടി​ക​ളാ​യ​തി​നാ​ൽ നി​യ​മ​പ​ര​മാ​യ ക​ർ​ശ​ന ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ.

കു​ട്ടി​ക​ളെ മു​തി​ർ​ന്ന​വ​രാ​യി പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ജു​വ​നൈ​ൽ ജ​സ്റ്റീസ് ബോ​ർ​ഡാ​ണ് പി​ന്നീ​ട് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.
ശാ​സ്ത്രീ​യ ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ കൂ​ടി ല​ഭ്യ​മാ​കു​ന്ന​തോ​ടെ കേ​സി​ൽ പ​ഴു​ത​ട​ച്ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

District News

തി​രു​നാ​ളി​നു കൊ​ടി​യേ​റി

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മേ​രി ക്യൂ​ൻ​സ് ഇ​ട​വ​ക പള്ളിയിൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ തി​രു​ന്നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​തോ​മ​സ് ഷൈ​ജു ചി​റ​യി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല നൊ​വേ​ന, വൈ​കി​ട്ട് 6.30ന് ​ദി​വ്യ​ബ​ലി. കാ​ർ​മി​ക​ൻ ഫാ. ​സൈ​മ​ൺ കു​രി​ശി​ങ്ക​ൽ. പ്ര​സം​ഗം ഫാ. ​സൈ​റ​സ് കാ​ട്ടു​ങ്ക​ൽ ത​യ്യി​ൽ.

തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​ർ രാ​വി​ലെ 7.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 3ന് ​ജ​പ​മാ​ല നൊ​വേ​ന. 3.30ന് ​തി​രു​നാ​ൾ ദി​വ്യ​ബ​ലി- ഫാ. ​ആ​ന്‍റണി കാ​റ്റി​ക്കാ​ട്, പ്ര​സം​ഗം ഫാ. ​അ​ല​ക്‌​സ് കൊ​ച്ചീ​ക്കാ​ര​ൻവീ​ട്ടി​ൽ, സ​ഹ​കാ​ർ​മി​ക​ർ ഫാ. ​പോ​ൾ കൊ​ച്ചി​ക്കാ​ര​ൻവീ​ട്ടി​ൽ, ഫാ. ​സ്റ്റാ​ൻ​ലി പ​യ​സ് കാ​ട്ടു​ങ്ക​ൽ തൈ​യ്യി​ൽ, ഫാ. ​ജി​ജോ സേ​വ്യ​ർ.

ലി​റ്റ​നി തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. രാ​ത്രി 8.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല തി​യേ​റ്റേ​ഴ്‌​സി​ന്‍റെ നാ​ട​കം- ഒ​റ്റ. ഇ​ട​വ​ക​യി​ൽ​നി​ന്നും ഇ​ട​വ​ക​യ്ക്കു പു​റ​ത്തു​നി​ന്നു​മാ​യി 150ൽ ​അ​ധി​കം പേ​രാ​ണ് തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി​ട്ടു​ള്ള​ത്.

District News

ആ​തു​ര​സേ​വ​ന വ​ഴി​യി​ലും ഡോ. ​സു​നി​ല​യു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

കാ​യം​കു​ളം: മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള വി​കാ​ര​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന ഡോ.​വി.​എ. സു​നി​ല​യു​ടെ ഏ​കാം​ഗ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

അ​ക്രി​ലി​ക് പെ​യി​ന്‍റ് ജ​ല​ച്ചാ​യം മി​ക്‌​സ​ഡ് മീ​ഡി​യ​യി​ൽ ഒ​രു​ക്കി​യ തെ​ര​ഞ്ഞെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കൃ​ഷ്ണ​പു​രം കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ങ്ക​ർ സ്മാ​ര​ക​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.മു​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​അ​ബ്ദു​ൽ ഹ​ക്കീം പ്ര​ദ​ർ​ശ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​വി​കാ​ര​ങ്ങ​ൾ, സ്വ​ത്വം, അ​തി​ജീ​വ​നം, സ്ത്രീ​ജീ​വി​തം, സാം​സ്കാ​രി​ക പൈ​തൃ​കം, സാ​മൂ​ഹി​ക​ബോ​ധം എ​ന്നി​വ​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ൾ. നി​റ​ങ്ങ​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും ടെ​ക്‌​സ്‌​ച​റു​ക​ളു​ടെ​യും ശ​ക്ത​മാ​യ ആ​വി​ഷ്‌​കാ​ര​ത്തി​ലൂ​ടെ ഓ​രോ ചി​ത്ര​വും ഓ​രോ ക​ഥ​യും അ​നു​ഭ​വ​വും പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്.

ചി​ത്ര​ക​ലാ​രം​ഗ​ത്തി​ന​പ്പു​റം ഇ​രു​പ​തി​ല​ധി​കം വ​ർ​ഷ​മാ​യി ആ​യു​ർ​വേ​ദ ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഡോ. ​സു​നി​ല, ഭ​ർ​ത്താ​വ് ഡോ. ​അ​ജ്‌​മ​ലി​നൊ​പ്പം ഇ​ന്ത്യ​യി​ലും ബ​ഹ്റൈ​നി​ലും ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. സ്വ​യം പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ചി​ത്ര​ക​ല​യി​ൽ വ്യ​ക്ത​മാ​യ ശൈ​ലി രൂ​പ​പ്പെ​ടു​ത്തി​യ ഡോ. ​സു​നി​ല, പാ​ല​റ്റ് നൈ​ഫ് ഉ​പ​യോ​ഗി​ച്ചു​ള്ള ശ​ക്ത​മാ​യ ടെ​ക്‌​സ്ച​റു​ക​ളും വി​കാ​ര​സാ​ന്ദ്ര​മാ​യ വ​ർ​ണ​വി​ന്യാ​സ​ങ്ങ​ളും​കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​ണ്. ഇ​ന്ത്യ​ൻ എം​ബ​സി ബ​ഹ്റൈ​ൻ, ബ​ഹ്റൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി, അ​ൽ ഫ​റ​ജ് ഗാ​ല​റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും അ​ന്ത​ർ​ദേ​ശീ​യ ക​ലാ​വേ​ദി​ക​ളി​ലും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ, അ​മേ​രി​ക്ക, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ക​ലാ​ശേ​ഖ​ര​ങ്ങ​ളി​ൽ ഡോ. ​സു​നി​ല​യു​ടെ സൃ​ഷ്ടി​ക​ൾ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

 

District News

കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം

മു​ഹ​മ്മ: കെഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണി​യ​മാ​യി. പോ​യ​കാ​ല ന​ന്മ​യു​ടെ ഓ​ർ​മക​ൾ പ​ങ്കി​ടാ​ൻ ഒ​ത്തു​കൂ​ടി​യ​വ​രാ​ൽ സ​മ്പ​ന്ന​മാ​യി​രി​ന്നു വേ​ദി. ആ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന നി​റ​സ​ദ​സി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ കേ​ര​ള ത​നി​മ​യു​ടെ ഉ​ണ​ർ​ത്തു​പാ​ട്ടാ​യി. ജോ​ളി എ​തി​രേ​റ്റ് അ​വ​ത​രി​പ്പി​ച്ച വ​ള്ളം​ക​ളി​യു​ടെ ക​മ​ന്‍റ​റി​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ അ​ക്ക​ത്ത​റ​യും ജോ​ളി എ​തി​രേ​റ്റും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച ഓ​ണ​പ്പാ​ട്ടും വേ​റി​ട്ട അ​നു​ഭ​വം പ​ക​ർ​ന്നു ന​ൽ​കി.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ്‌ സി​എം​ഐ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​രെ ന​ന്മ​യു​ടെ ന​ല്ല പാ​ഠം പ​ഠി​പ്പി​ക്കു​ന്ന പ്ര​കാ​ശ പൂ​ർ​ണ​മാ​യ ദി​ന​മാ​ണ് ഓ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ണ​മെ​ന്ന​ത് ഏ​തൊ​രു മ​ല​യാ​ളി​യു​ടെ​യും മ​ന​സി​ലെ നി​റ​മു​ള്ള അ​നു​ഭ​വ​മാ​ണെ​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ അ​ക്ക​ത്ത​റ പ​റ​ഞ്ഞു. സ്കൂ​ൾ ബ​ർ​സ​ർ ഫാ. സ​നു വ​ലി​യവീ​ട് സി​എം​ഐ, പി​ടി​എ പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

District News

സ്കൂ​ളു​ക​ളി​ൽ ക​ള​റാ​യി ഓ​ണാ​ഘോ​ഷം

കാ​ഞ്ഞി​ര​പ്പ​ള്ളി: എ​കെ​ജെ​എം സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. റി​ട്ട​യേ​ർ​ഡ് യു​സി കോ​ള​ജ് പ്ര​ഫ​സ​റും എ​ഴു​ത്തു​കാ​രി​യും വാ​ഗ‌്മി​യു​മാ​യ മ്യൂ​സ് മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പീ​റ്റ​ർ മു​ല്ലൂ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഇ​മ്മാ​നു​വ​ൽ മാ​ത്യു എ​സ്ജെ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മാ​നി​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ് ബാ​ബു, ല​തി​ക ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ പു​ലി​ക​ളി​യും ഓ​ണ​പ്പാ​ട്ടു​ക​ളും വ​ടം​വ​ലി​യും പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഹോ​ളി എ​യ്ഞ്ച​ൽ​സ് കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​ഴ്‌​സി വ​ള​യം എ​സ്എ​ബി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ജൂ​ബി​ൻ തോ​മ​സ്, ടി​ൻ​സി തോ​മ​സ്, റെ​നി​മോ​ൾ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ​പ്പാ​ട്ടും ക​ളി​ക​ളും ന​ട​ത്തി. പാ​യ​സം വി​ത​ര​ണ​വും ചെ​യ്തു.

ചി​റ​ക്ക​ട​വ്: സെ​ന്‍റ് ഇ​ഫ്രേം​സ് എ​ൽ​പി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ എം.​ജി. വി​നോ​ദ്, ഹെ​ഡ്മി​സ്ട്ര​സ് സൗ​മ്യ പി. ​ജോ​സ്, പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ഓ​ണ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.
കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സി​

നി​മാതാ​രം ജോ​ജി ജോ​ൺ മു​ണ്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി​ൽ റോ​സ് എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ബെ​ൽ എ​സ്എ​ബി​എ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വ​ടം​വ​ലി മ​ത്സ​ര​വും ന​ട​ത്തി.

ചെ​ങ്ങ​ളം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് അ​ര​ഞ്ഞാ​ണി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് നൈ​നി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ളം ഒ​രു​ക്കു​ക​യും കു​ട്ടി​ക​ളു​ടെ വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും ഓ​ണ​ക്ക​ളി​ക​ളും സം​ഘ​ടി​പ്പി​ച്ചു. പി​ടി​എ അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

ക​ണ​മ​ല: പ​മ്പാ​വാ​ലി കാ​ള​കെ​ട്ടി സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. എ​രു​മേ​ലി ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് പി.​ഐ. സ​ലീ​ന, ക​ണ​മ​ല ബാ​ങ്ക് ബോ​ർ​ഡ് അം​ഗം എം.​എ​സ്. സ​തീ​ശ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​നു മാ​ത്യു, നീ​നു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ഡി​സി ചെ​യ​ർ​മാ​ൻ കെ.​എ​സ്. ദേ​വ​കു​മാ​ർ, നാ​ടു​കാ​ണി സ​യ​ൻ​സ് ആ​ൻ​ഡ് ആ​ർ​ട്സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ സു​ബി​ൻ അ​നി​രു​ദ്ധ് എ​ന്നി​വ​ർ ഓ​ണ സ​മ്മാ​ന​മാ​യി ഫാ​നു​ക​ൾ ന​ൽ​കി.

District News

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സൗ​ജ​ന്യ എ​യ​ർ​പോ​ർ​ട്ട് ക​സേ​ര​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ല​യ​ൺ​സ്‌ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി എ​യ​ർ​പോ​ർ​ട്ട് ക​സേ​ര​ക​ൾ ന​ൽ​കി. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ൻ സാ​റ മാ​ത്യു ക​സേ​ര​ക​ൾ ഏ​റ്റു​വാ​ങ്ങി.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ, ല​യ​ൺ​സ്‌ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​യി, സെ​ക്ര​ട്ട​റി ഡോ. ​ജോ​ജോ ജോ​ർ​ജ്, ട്ര​ഷ​റ​ർ ജി. ​രാ​ജേ​ഷ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ രാ​ജു തോ​മ​സ്, ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​എം. ഗോ​പി​നാ​ഥ​പി​ള്ള, മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ ജോ​സ്, ജോ​ഷി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

എ​ലി​ക്കു​ള​ത്തി​ന്‍റെ ഫാം ​ടൂ​റി​സം സാ​ധ്യ​ത​ക​ൾ ക​ണ്ട​റി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ക​ർ​ഷ​ക​ർ

എ​ലി​ക്കു​ളം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​യി​ടം ടൂ​റി​സം സാ​ധ്യ​ത​ക​ൾ ക​ണ്ട​റി​ഞ്ഞ് പ​ക​ർ​ത്താ​നൊ​രു​ങ്ങി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ക​ർ​ഷ​ക​ർ. മ​ടു​ക്ക​ക്കു​ന്ന് കു​രു​വി​നാ​ക്കു​ന്നേ​ൽ സി​ദ്ധാ​ർ​ഥ് ഡൊ​മി​നി​ക്കി​ന്‍റെ ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് പ്ര​ധാ​ന വി​ള​യാ​യു​ള്ള സ​മ്മി​ശ്ര കൃ​ഷി​ത്തോ​ട്ടം, ചെ​ങ്ങ​ളം പ​ഴേ​പ​റ​മ്പി​ൽ ജോ​സ് പി. ​കു​ര്യ​ന്‍റെ പാ​റ​ക്കു​ളം, ആ​നി​ത്തോ​ട്ടം ജൂ​ബി​ച്ച​ൻ ആ​ന്‍റ​ണി​യു​ടെ​യും സ​ലേ​ഷ് ആ​ന്‍റ​ണി​യു​ടെ​യും റം​ബു​ട്ടാ​ൻ തോ​ട്ട​ങ്ങ​ൾ, ക​ണ്ണെ​ത്താ​ദൂ​ര​ത്തെ പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ൾ ഇ​വ​യി​ൽ വി​ള​യു​ന്ന ടൂ​റി​സം സാ​ധ്യ​ത​ക​ൾ ക​ണ്ട​റി​ഞ്ഞ് പ​ക​ർ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ന​ക്ക​ല്ല് ഫാ​ർ​മേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും എ​ലി​ക്കു​ളം ഫാം ​ടൂ​റി​സം ക്ല​ബും ആ​തി​ഥേ​യ​രാ​യി.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ണി​കു​ട്ടി മ​ഠ​ത്തി​ന​കം, ആ​ന​ക്ക​ല്ല് ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി ജോ​ളി മ​ടു​ക്ക​ക്കു​ഴി, സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ൻ പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ, ട്ര​ഷ​റ​ർ മ​നോ​ജ് ക​പ്പ​ലു​മാ​ക്ക​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഡി​ൻ കി​ഴ​ക്കേ​ത​ല​യ്ക്ക​ൽ, ജോ​മോ​ൻ പ​ടി​ഞ്ഞാ​റേ മു​റി​യി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണെ​ത്തി​യ​ത് .

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ആ​ൻ​സി ജ​യിം​സ് ജീ​ര​ക​ത്തി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​ഷി കെ. ​ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്താ​ഴെ, ക​ർ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ഡൊ​മി​നി​ക് കു​രു​വി​നാ​ക്കു​ന്നേ​ൽ എ​ലി​ക്കു​ളം ഫാം ​ടൂ​റി​സം ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ത്യു കോ​ക്കാ​ട്ട് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് പ​ഴ​ക്കൂ​ട ന​ൽ​കി സ്വീ​ക​രി​ച്ചു. എ​ലി​ക്കു​ള​ത്തി​ന്‍റെ ത​ന​ത് വി​ള​യി​ന​ങ്ങ​ളാ​യ ചീ​രാം​കു​ഴി ബ്ലാ​ക്ക് ഗോ​ൾ​ഡ് കു​രു​മു​ള​ക്, ചെ​ങ്ങ​ളം വ​രി​യ്ക്ക​പ്ലാ​വ് എ​ന്നി​വ​യു​ടെ തൈ​ക​ളും എ​ലി​ക്കു​ള​ത്തി​ന്‍റെ വി​ഷ​ര​ഹി​ത അ​രി എ​ലി​ക്കു​ളം റൈ​സും സ​മ്മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ബ്‌​ദു​ൾ ക​രീം, ജി​ബി​ൻ ശൗ​ര്യാം​കു​ഴി​യി​ൽ, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, കൃ​ഷി ഓ​ഫീ​സ​ർ കെ. ​പ്ര​വീ​ൺ, ഫാം ​ടൂ​റി​സം ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ജെ. അ​ല​ക്സ് റോ​യ്, സെ​ക്ര​ട്ട​റി ജോ​സ് പി. ​കു​ര്യ​ൻ പ​ഴേ​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​ച്ച്. പ്രി​ൻ​സി, ജ​യിം​സ് ജീ​ര​ക​ത്തി​ൽ, കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, ഫി​ലി​പ്പ് മാ​ത്യു ക​ണ​യ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ ക​ർ​ഷ​ക​രു​ടെ സം​ഘ​വു​മാ​യി സം​വ​ദി​ച്ചു.

District News

ഓ​ണ​വി​ഭ​വ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പും മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും

ക​ണ്ണി​മ​ല: എല്ലാ വീ​ടു​ക​ളി​ലും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ണ​വി​ഭ​വ​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ത്തി. ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ൺ വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി​ച്ച​ൻ പ്ലാ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​മ​സ്, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, ടോ​മി താ​മ​ര​ശേ​രി, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ വി.​ജെ. ടോ​മി, ടി.​ജി. ഗോ​പി, ജോ​സ് ക​ണ്ണി​മ​ല, സോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച ക​ർ​ഷ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ടി.​പി. ആ​ന്‍റ​ണി ത​കി​ടി​യേ​ൽ, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ പി.​എ​സ്. സു​ധാ​ക​ര​ൻ പ്ലാ​ക്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഓ​ണ​ത്തി​ന് വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ക്ല​ബി​ന്‍റെ ക​ഴി​ഞ്ഞ കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up